+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മം; കു​ടും​ബ​കൂ​ട്ടാ​യ്മ വി​ളം​ബ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി

കു​റ​വി​ല​ങ്ങാ​ട്: വി​വി​ധ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലി​നു വ​ഴി​തു​റ​ക്കു​ന്ന കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാം​സം​ഗ​മ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥ​മു​ള്ള കു​ടും​ബ​കൂ​ട്ടാ​യ്മ വി​ളം​ബ​ര​
കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മം;   കു​ടും​ബ​കൂ​ട്ടാ​യ്മ വി​ളം​ബ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
കു​റ​വി​ല​ങ്ങാ​ട്: വി​വി​ധ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലി​നു വ​ഴി​തു​റ​ക്കു​ന്ന കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാം​സം​ഗ​മ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥ​മു​ള്ള കു​ടും​ബ​കൂ​ട്ടാ​യ്മ വി​ളം​ബ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ 81 വി​ളം​ബ​ര കൂ​ട്ടാ​യ്മ​ക​ളാ​കും മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ഇ​ട​വ​ക​യി​ൽ ന​ട​ക്കു​ന്ന​ത്.

ഇ​ട​വ​ക​ത​ല​ത്തി​ലു​ള്ള കു​ടും​ബ​കൂ​ട്ടാ​യ്മ വി​ളം​ബ​ര​സ​മ്മേ​ള​നം കു​ര്യ​നാ​ട് സെ​ന്‍റ് ജെ​രാ​ർ​ഡ് കൂ​ട്ടാ​യ്മ​യി​ൽ ന​ട​ത്തി. കു​ര്യ​നാ​ട് മാ​ണി​ക്യം​കു​ഴി​യി​ൽ ജോ​ണി​ന്‍റെ വ​സ​തി​യാ​ണ് വി​ളം​ബ​ര​ത്തി​ന് വേ​ദി​യാ​യ​ത്. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ വി​ളം​ബ​ര കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൂ​ട്ടാ​യ്മ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി ഇ​ട​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സെ​പ്ഷ്യ​ൽ ക​ണ്‍​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത്, സി​സ്റ്റ​ർ ലൂ​യി, കൈ​ക്കാ​ര​ൻ അ​നൂ​പ് ഈ​റ്റാ​നി​യേ​ൽ, പ​ള്ളി​യോ​ഗം സെ​ക്ര​ട്ട​റി ബെ​ന്നി കോ​ച്ചേ​രി, കൂ​ടും​ബ​കൂ​ട്ടാ​യ്മ ജ​ന​റ​ൽ ലീ​ഡ​ർ ബി​ജു താ​ന്നി​യ്ക്ക​ത​റ​പ്പി​ൽ, സോ​ണ്‍ ലീ​ഡ​ർ​മാ​രാ​യ സു​നി​ൽ ഒ​ഴു​ക്ക​നാ​ക്കു​ഴി, ഷൈ​ജു പാ​വു​ത്തി​യേ​ൽ, ജി​യോ ക​രി​കു​ളം, ഇ​മ്മാ​നു​വ​ൽ നി​ധീ​രി, യോ​ഗ​പ്ര​തി​നി​ധി ജോ​സ​ഫ് ഇ​ട​ത്തി​നാ​ൽ, ജെ​സി മാ​ണി​ക്യം​കു​ഴി, സു​നി​ൽ മാ​ക്കീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡി​സം​ബ​ർ 31വ​രെ നീ​ളു​ന്ന കൂ​ട്ടാ​യ്മ വി​ളം​ബ​ര​ങ്ങ​ളി​ലൂ​ടെ ഇ​ട​വ​ക​യി​ലെ പ​തി​നാ​റാ​യി​ര​ത്തോ​ളം വ​രു​ന്ന വി​ശ്വാ​സി​ക​ൾ ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ പ്ര​ചാ​ര​ക​രാ​യി മാ​റും. 2019 സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന് ഇ​ട​വ​ക ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്.