ചങ്ങനാശേരി: ഓൾ കേരളാ ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ചങ്ങനാശേരി താലൂക്ക് വാർഷിക കൗണ്‍സിലും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സി.എ. ജോസഫ് ചക്കുപുരയ്ക്കൽ അനുസ്മരണ യോഗവും നടത്തി. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. നടേശൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബാബുജി വാച്ചാപ്പറന്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.വി. തോമസ്, ജില്ലാ ജനറൽ സെക്രട്ടറി ബിജു സ്കറിയ മുത്തുതാവളത്തിൽ, ജില്ലാ സെക്രട്ടറി ജോസ് കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സി.എ. ജോസഫ് ചക്കുപുരയ്ക്കൽ എൻഡോവ്മെന്റ് സമ്മതപത്രം പ്രസിഡന്റ് രാജൻ ജെ. തോപ്പിൽ സ്വീകരിച്ചു.
എല്ലാ വർഷവും നിർധനരായ രോഗികൾക്ക് സഹായം നൽകുന്നതാണ് എൻഡോവ്മെന്റ്. താലൂക്ക് ഭാരവാഹികളായി പ്രസിഡന്റ് രാജൻ ജെ. തോപ്പിൽ, ജനറൽ സെക്രട്ടറി ബിനീഷ് അബ്ദുൾ ഖാദർ, ട്രഷററർ വി.എം. ജോസഫ് വലിയാക്കൽ, വർക്കിംഗ് പ്രസിഡന്റ് ബാബു ജോസഫ് ചക്കുപുരയ്ക്കൽ, വർക്കിംഗ് ജനറൽ സെക്രട്ടറി ഇ.വി. രഘു ഇല്ലംപള്ളി, വൈസ് പ്രസിഡന്റുമാരായി ബാബുജി വാച്ചാപറന്പിൽ, ടോമിച്ചൻ കളരിപ്പറന്പിൽ, ലൂയിസ് കോലത്ത്, സെക്രട്ടറിമാരായി അജിത്ത് വി. നായർ, മെൽവിൻ ഫിലിപ്പ് തോപ്പിൽ എന്നിവരെ തെരഞ്ഞെടുത്തു.