തെങ്ങണാ: ഗുഡ്ഷെപ്പേർഡ് സ്കൂൾ പേൾ ജൂബിലി സ്മാരകമായി നടന്ന ഇന്റർ സ്കൂൾ ക്വിസ് മത്സരം മൈൻഡ് ക്വസ്റ്റ് സ്കൂൾ മാനേജർ ഡോ. റൂബിൾ രാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജേക്കബ് മാത്യു, വൈസ് പ്രിൻസിപ്പൽ വി.എം. സൂരജ്, കോ ഓർഡിനേറ്റർ എലിസബത്ത് വർഗീസ് എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ ബിഎംഎം പാന്പാടി ഒന്നാം സ്ഥാനവും എസ്എച്ച് കിളിമല രണ്ടാം സ്ഥാനവും നേടി. ചിന്മയ വിദ്യാലയത്തിനാണ് മൂന്നാം സ്ഥാനം.