ചങ്ങനാശേരി: ചങ്ങനാശേരി ഉപജില്ലാ സ്കൂൾ കലോത്സവം ഏഴ്, എട്ട് തീയതികളിൽ ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്കൂളിൽ നടക്കും. അഞ്ചിന് രചനാമത്സരങ്ങൾ നടക്കും. കലാമേളയുടെ രജിസ്ട്രേഷൻ ഇന്ന് രാവിലെ 10ന് ചങ്ങനാശേരി എഇഒയിൽ നടക്കും. എസ്ബി, സെന്റ് ആൻസ് സ്കൂളുകളിൽ നടന്നുവന്ന സബ് ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്രമേളകൾ സമാപിച്ചു.