ഏറ്റുമാനൂർ: പി.സി. ജോർജ് എംഎൽഎ രക്ഷാധികാരിയായ എഡ്യുക്കേഷൻ ആൻഡ് അഗ്രിക്കൾച്ചർ ലോണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാങ്കുകളിൽനിന്നു വായ്പ എടുത്തു കടക്കെണിയിലായവരുടെ കുടുംബസംഗമം ഇന്നു ഉച്ചകഴിഞ്ഞു രണ്ടിനു ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള താരാ ഓഡിറ്റോറിയത്തിൽ നടക്കും. കണ്‍വീനർ സിറിൽ ജി. നരിക്കുഴി അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ജോസ് ഫ്രാൻസിസ് ഉദ്ഘടനം ചെയ്യും.