+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം

കൊല്ലം: മ​ല​യാ​ള​ത്തി​ന് മി​ക​വു​റ്റ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ​വ​രെ ആ​ദ​രി​ച്ചും അ​ക്ഷ​ര ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​ച്ച​വ​രു​ടെ ആ​ഹ്ലാ​ദ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നും ഭ​ര​ണ​ഭാ​ഷാ വാ​രാ​ച​ര​ണ​ത്തി​ന് തു​
ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം
കൊല്ലം: മ​ല​യാ​ള​ത്തി​ന് മി​ക​വു​റ്റ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ​വ​രെ ആ​ദ​രി​ച്ചും അ​ക്ഷ​ര ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​ച്ച​വ​രു​ടെ ആ​ഹ്ലാ​ദ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നും ഭ​ര​ണ​ഭാ​ഷാ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം.
കൊ​ല്ലം ക​ള​ക്‌​ട്രേ​റ്റി​ല്‍ മ​ല​യാ​ള ദി​നാ​ഘോ​ഷ​ത്തി​ന്‍റേ​യും ഭ​ര​ണ​ഭാ​ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റേയും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എം. ​മു​കേ​ഷ് എം​എ​ല്‍എ നി​ര്‍​വ​ഹി​ച്ചു. ന​വ​സാ​ക്ഷ​ര​യാ​യ ര​ത്‌​ന​മ്മ​യും വി​ശി​ഷ്ടാ​തി​ഥി​ക​ള്‍​ക്കൊ​പ്പം ഭ​ദ്ര​ദീ​പം കൊ​ളു​ത്തി.

മ​ല​യാ​ളി​ക്ക് മാ​തൃ​ഭാ​ഷ​യോ​ടു​ള്ള ആ​ഭി​മു​ഖ്യം സ​മീ​പ​കാ​ല​ത്ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന​ത് ശു​ഭ​സൂ​ച​ന​യാ​ണെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. ഭ​ര​ണ​ഭാ​ഷ​യാ​ക്കി മാ​റ്റി​യ​ത് മ​ല​യാ​ള​ത്തി​ന്‍റെ പ്ര​സ​ക്തി വ​ര്‍​ധി​പ്പി​ക്കാ​നും പു​തു​ല​മു​റ​യ്ക്ക് ഭാ​ഷ​യോ​ടു​ള്ള അ​ടു​പ്പം വ​ര്‍​ധി​പ്പി​ക്കാ​നും ഉ​പ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ള​ക്ട​ര്‍ ഡോ. ​എ​സ്. ചി​ത്ര ഭ​ര​ണ​ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സാ​ക്ഷ​ര​താ മി​ഷ​ന്‍റെ അ​ക്ഷ​ര​ല​ക്ഷം പ​രീ​ക്ഷ വി​ജ​യി​ച്ച ന​വ​സാ​ക്ഷ​ര​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. കി​ളി​കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി ര​ത്‌​ന​മ്മ​യ്ക്കു പു​റ​മെ, യ​ശോ​ധ​ര​നും താ​മ​ര​ക്കു​ളം സ്വ​ദേ​ശി​നി അ​ല്‍​ഫോ​ന്‍​സ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി.

ക​ഥാ​പ്ര​സം​ഗ രം​ഗ​ത്ത് ആ​റു പ​തി​റ്റാ​ണ്ടു പി​ന്നി​ട്ട വി. ​ഹ​ര്‍​ഷ​കു​മാ​റി​നെ​യും ഭാ​ഷാ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ പൊ​ന്ന​റ സ​ര​സ്വ​തി​യെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്, സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​കെ. പ്ര​ദീ​പ് കു​മാ​ര്‍, സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി സി. ​രാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍- പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വ​വും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.