പുനലൂർ: നഗരത്തിൽ മൂന്നിടത്ത് പൈപ്പുപൊട്ടി. വൻതോതിൽ കുടിവെളളം പാഴായി. ടി.ബി ജംഗ്ഷൻ, കെഎസ്ആർടിസി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഇന്നലെ പൈപ്പുപൊട്ടിയത്. റോഡിലൂടെ വൻതോതിൽ വെളളം ഒഴുകിയതോടെ റോഡിന്റെ ചില ഭാഗങ്ങളും തകർന്നിട്ടുണ്ട്. പൈപ്പുലൈനുകളിൽ യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാത്തതു മൂലമാണ് തുടർച്ചയായി നഗരത്തിൽ പൈപ്പുപൊട്ടുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.