+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൂ​ത​ന​പ​ദ്ധ​തി​ക​ളു​മാ​യി വീ​ണ്ടും എ​യിം​സ് കലാകായികവേദി

ശ്രീ​കൃ​ഷ്ണ​പു​രം: കാ​ർ​ഷി​ക​രം​ഗ​ത്ത് നൂ​ത​ന​പ​ദ്ധ​തി​ക​ളു​മാ​യി വീ​ണ്ടും കാ​രാ​കു​ർ​ശി എ​യിം​സ് ക​ലാ​കാ​യി​ക സാം​സ്കാ​രി​ക​വേ​ദി. പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ ത​രി​ശു​ഭൂ​മി ഏ​റ്റെ​ടു​ത്ത് നെ​ൽ​കൃ​ഷി രം​ഗ​ത
നൂ​ത​ന​പ​ദ്ധ​തി​ക​ളു​മാ​യി  വീ​ണ്ടും എ​യിം​സ് കലാകായികവേദി
ശ്രീ​കൃ​ഷ്ണ​പു​രം: കാ​ർ​ഷി​ക​രം​ഗ​ത്ത് നൂ​ത​ന​പ​ദ്ധ​തി​ക​ളു​മാ​യി വീ​ണ്ടും കാ​രാ​കു​ർ​ശി എ​യിം​സ് ക​ലാ​കാ​യി​ക സാം​സ്കാ​രി​ക​വേ​ദി. പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ ത​രി​ശു​ഭൂ​മി ഏ​റ്റെ​ടു​ത്ത് നെ​ൽ​കൃ​ഷി രം​ഗ​ത്ത് നൂ​റു​മേ​നി വി​ള​യി​ച്ച എ​യിം​സ് ഇ​ത്ത​വ​ണ കൈ​വ​ച്ച​ത് പ​ച്ച​ക്ക​റി കൃ​ഷി മേ​ഖ​ല​യി​ലാ​ണ്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ഗൃ​ഹ​മി​ത്ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 25 വ​നി​ത​ക​ളു​ടെ സം​ഘ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ ആ​ദ്യ​തൈ ന​ട്ടു തു​ട​ക്കം​കു​റി​ച്ചു. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ടി.​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, പി.​എം.​നാ​രാ​യ​ണ​ൻ മാ​സ്റ്റ​ർ, പി.​കെ.​ലീ​ല, ഗ്ര​ന്ഥ​ശാ​ലാ​സം​ഘം പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​യേ​ട്ട​ൻ, എ​യിം​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ്, ര​ഘു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.