പാലക്കാട്: ഇന്ത്യൻ സീനിയർ ചേംബർ മേഖലാ കോണ്‍ഫറൻസും കുടുംബസംഗമവും (മിലൻ-2018) 25 ന് മലന്പുഴ ട്രൈപെൻറ്റാ ഹോട്ടലിൽ നടത്തും. പാലക്കാട് സീനിയർ ചേംബർ ലീജിയൻ ആതിഥ്യമരുളുന്ന സമ്മേളനത്തിൽ തമിഴ്നാട്ടിലെ ഈറോഡ്, സേലം എന്നീ സ്ഥലങ്ങൾക്കു പുറമെ തൃശൂർ, ഇരിങ്ങാലക്കുട, എടപ്പാൾ, കോട്ടക്കൽ, കൂരാച്ചുണ്ട്, കുറ്റ്യാടി, കൂത്തുപറന്പ്, മലപ്പുറം, എടക്കര, ഒറ്റപ്പാലം, വടക്കാഞ്ചേരി, പട്ടാന്പി, പാലക്കാട് എന്നിവിടങ്ങളിൽനിന്നായി നൂറ്റിയന്‍പതോളം പ്രതിനിധികൾ പങ്കെടുക്കും.
ലീജിയനുകൾക്കുള്ള പ്രത്യേക അവാർഡുകളുടെ വിതരണവും നടത്തും. സമ്മേളന നടത്തിപ്പിന് മുൻ ദേശീയ അധ്യക്ഷൻ ബി.ജയരാജൻ രക്ഷാധികാരിയായും ദേശീയ ഉപാധ്യക്ഷൻ പ്രഫ. എ.മുഹമ്മദ് ഇബ്രാഹിം ചെയർമാനായും എ.അബ്ദുൾ ഷംസ് പ്രോജക്ട് ഡയറക്ടറായും സ്വാഗതസംഘം രൂപീകരിച്ചു.