ശ്രീകൃഷ്ണപുരം: കരിന്പുഴ ഗ്രാമപഞ്ചായത്ത് കോട്ടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി 2018 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന വയോജന ആരോഗ്യ പരിരക്ഷ’ പദ്ധതിയുടെ ഭാഗമായി കൊടുന്നോട് അംഗൻവാടിയിൽ വയോജന സംഗമം സംഘടിപ്പിച്ചു.കരിന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചത്ത് മെന്പർ പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പി.എ തങ്ങൾ വയോജനങ്ങളെ ആദരിച്ച് സ്നേഹസന്ദേശം നൽകി. മെഡിക്കൽ ഓഫീസർ പി.ബൈജു വയോജന ആരോഗ്യ പരിരക്ഷ ക്ലാസ്സ് നടത്തി.