പാലക്കാട്: സ്വരലയ പാലക്കാട് എല്ലാവർഷവും നടത്തിവരാറുള്ള ആർക്കും പാടാം കരോക്കെ ഗാനമത്സരത്തിന്റെ ശബ്ദപരിശോധന 11ന് രാവിലെ ഒന്പതുമുതൽ ജില്ലാ ലൈബ്രറി ഹാളിൽ നടക്കും.പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സ്വരലയ ഓഫീസിലോ ജില്ലാ പബ്ലിക് ലൈബ്രറി ഓഫിസിലോ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും 9895 803 570, 9447 360 097, 9447 033 504 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.