+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​വി​പ​ത്തി​നെ​തി​രേ ഇ​ളം​ത​ല​മു​റ രം​ഗ​ത്ത്

പാ​ലാ: മ​ദ്യ​വി​പ​ത്തി​നെ​തി​രേ ഇ​ളം​ത​ല​മു​റ​യും രം​ഗ​ത്തി​റ​ങ്ങു​ന്നു. മ​ദ്യ​വി​പ​ത്തി​ന്‍റെ ഭീ​ക​ര​ത ചൂ​ണ്ടി​ക്കാ​ട്ടി പാ​ലാ ന​ഗ​ര​ത്തി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യ
മ​ദ്യ​വി​പ​ത്തി​നെ​തി​രേ ഇ​ളം​ത​ല​മു​റ രം​ഗ​ത്ത്
പാ​ലാ: മ​ദ്യ​വി​പ​ത്തി​നെ​തി​രേ ഇ​ളം​ത​ല​മു​റ​യും രം​ഗ​ത്തി​റ​ങ്ങു​ന്നു. മ​ദ്യ​വി​പ​ത്തി​ന്‍റെ ഭീ​ക​ര​ത ചൂ​ണ്ടി​ക്കാ​ട്ടി പാ​ലാ ന​ഗ​ര​ത്തി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ന്ദേ​ശം ന​ല്‍​കി. കെ​സി​ബി​സി ടെ​മ്പ​റ​ന്‍​സ് ക​മ്മീ​ഷ​ന്‍റെ​യും ആ​ന്‍റി ഡ്ര​ഗ്‌​സ് സ്റ്റു​ഡ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല​യി​ലെ 150 സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 വി​ദ്യാ​ര്‍​ഥി​നീ-​വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ന​ഗ​ര​ത്തി​ല്‍ മാ​റ്റു​ര​ച്ച​ത്.​ഹൈ​സ്‌​കൂ​ൾ-​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലാ​യി ന​ട​ത്തി​യ പ്ര​സം​ഗ​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ളാ​യ​വ​രാ​ണി​വ​ര്‍. മ​ദ്യ​വി​പ​ത്തി​നെ​തി​രേ തു​ട​ര്‍​ന്നു​വ​രു​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ "എ​ല​ക്യൂ​ഷ​ൻ-2018' വി​ന്നേ​ഴ്‌​സ് അ​സം​ബ്ലി ച​ല​ച്ചി​ത്ര​താ​രം മി​യ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്യ​വും മ​യ​ക്ക്-​ല​ഹ​രി വ​സ്തു​ക്ക​ളും സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ വി​നാ​ശ​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്. ഇ​തി​നു നാം ​ത​ട​യി​ട​ണം. ഇ​ളം​ത​ല​മു​റ​യും യു​വ​ത​ല​മു​റ​യും ഈ ​വി​പ​ത്തി​നെ​തി​രേ ശ​ക്ത​മാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും മി​യ ജോ​ര്‍​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഉ​പ​ന്യാ​സ മ​ത്സ​ര​വി​ജ​യി​ക​ളാ​യ 20 വി​ദ്യാ​ര്‍​ഥി​നീ-​വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. പാ​ലാ ളാ​ലം പാ​ലം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു "എ​ല​ക്യൂ​ഷ​ൻ-2018' വി​ന്നേ​ഴ്‌​സ് അ​സം​ബ്ലി ന​ട​ന്ന​ത്. പ​രി​പാ​ടി​യി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് മി​യ ജോ​ര്‍​ജ് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു പു​തി​യി​ട​ത്ത് സ​ന്ദേ​ശം ന​ൽ​കി. സി​സ്റ്റ​ര്‍ റെ​നി മേ​ക്ക​ലാ​ത്ത് എ​ഫ്സി​സി, ആ​കാ​ശ് ആ​ന്‍റണി, ജോ​സ് ക​വി​യി​ൽ, ബെ​ന്നി കൊ​ള്ളി​മാ​ക്കി​യി​ല്‍, മ​റി​യ​മ്മ ലൂ​ക്കോ​സ്, ഡെ​യ്‌​സ​മ്മ ചൊ​വ്വാ​റ്റു​കു​ന്നേ​ല്‍, ഏ​ബ്ര​ഹാം ഫ്ര​ഞ്ചി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.