മേവട: മേവട സെന്റ് മേരീസ് പള്ളി ഇടവകപ്രഖ്യാപനവും നവീകരിച്ച അജപാലനകേന്ദ്രത്തിന്റെ വെഞ്ചരിപ്പും നാളെ നടക്കും. മുത്തോലി ഇടവകയുടെ ഭാഗമായ മേവട കേന്ദ്രമായി 1996 മുതൽ വൈദികർ സ്ഥിരതാമസമുളള കുരിശുപള്ളിയായി പ്രവർത്തിച്ചുവന്നിരുന്ന സെന്റ് മേരീസ് ദേവാലയം ഒരു സ്വതന്ത്ര ഇടവകയായി രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് 2018 ഒക്ടോബർ ഏഴിന് ഉയർത്തുകയും പ്രഥമവികാരിയായി ഫാ.തോമസ് പനയ്ക്കക്കുഴിയെ നിയമിക്കുകയും ചെയ്തു.
മേവട ഇടവകയ്ക്ക് 244 കുടുംബങ്ങളാണുള്ളത്. സമീപ ഇടവകകളായ മുത്തോലി, മീനച്ചിൽ, തോടനാൽ, കൊഴുവനാൽ എന്നിവിടങ്ങളിൽ നിന്നുവന്ന കുടുംബങ്ങളാണ് മേവട ഇടവകയുടെ ഭാഗമായി തീർന്നത്. ഫാ. ജോസഫ് തെക്കേൽ, ഫാ. ജോസഫ് പര്യാത്ത്, ഫാ. ജോൺ മറ്റം, ഫാ. ജോർജ് മടുക്കാവിൽ, ഫാ. ജോസഫ് വിളക്കുന്നേൽ, ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ, ഫാ.കുര്യൻ തടത്തിൽ എന്നിവർ മേവട കുരിശുപള്ളി ഇടവകയുടെ വികാരിമാരായി സേവനമനുഷ്ഠിച്ചു.
നാളെ വൈകുന്നേരം 4.15 ന് മോൺ. ജോസഫ് കുഴിഞ്ഞാലിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്ന വിശുദ്ധ കുർബാനയെ തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മേവട ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ഇടവക പ്രഖ്യാപന സ്മാരകമായി നവീകരിച്ച അജപാലന കേന്ദ്രത്തിന്റെ വെഞ്ചരിപ്പുകർമം നിർവഹിക്കുകയും ചെയ്യും. പരിപാടികൾക്ക് വികാരി ഫാ. തോമസ് പനയ്ക്കക്കുഴി, കൈക്കാരന്മാരായ സണ്ണി നായിപുരയിടം, ബേബിച്ചൻ തെക്കേചൂരനോലിൽ, ബെന്നിച്ചൻ തുണ്ടത്തിൽകുന്നേൽ എന്നിവർ നേതൃത്വം നൽകും.
2018 ജനുവരി 14 ന് പുതിയ ദേവാലയത്തിന്റെ കൂദാശാകർമം രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നിർവഹിച്ചിരുന്നു.