+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ​ഫ​സ​ല്‍ ഗ​ഫൂ​ര്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന്‌

കാ​ഞ്ഞി​ര​പ്പ​ള്ളി: ഡോ. ​ഫ​സ​ല്‍ ഗ​ഫൂ​ര്‍ എം​ഇ​എ​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന്‌ എം​ഇ​എ​സ് നവോത്ഥാന മു​ന്ന​ണി​യം​ഗ​ങ്ങ​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. എം​ഇ​എ​സ് പ്ര​
ഡോ. ​ഫ​സ​ല്‍ ഗ​ഫൂ​ര്‍   പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന്‌
കാ​ഞ്ഞി​ര​പ്പ​ള്ളി: ഡോ. ​ഫ​സ​ല്‍ ഗ​ഫൂ​ര്‍ എം​ഇ​എ​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന്‌ എം​ഇ​എ​സ് നവോത്ഥാന മു​ന്ന​ണി​യം​ഗ​ങ്ങ​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. എം​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഫ​സ​ല്‍ ഗ​ഫൂ​റി​ന്‍റെ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ള്‍​ക്കും സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍, മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​ത്തി​ലെ അ​ഴി​മ​തി തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രേ​യാ​ണ് പു​തി​യ ബ​ദ​ല്‍ മു​ന്ന​ണി നി​ലകൊ​ള്ളു​ക​യെ​ന്ന് അം​ഗ​ങ്ങ​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

നി​ല​വി​ല്‍ ഭ​ര​ണ​ഘ​ട​ന​യി​ല്‍ വ​രു​ത്തി​യി​ട്ടു​ള്ള ഭേ​ദ​ഗ​തി​ക​ളും വെ​ട്ടി​ത്തി​ര​ുത്ത​ലു​ക​ളും കൂ​ട്ടി​ച്ചേ​ര്‍​ക്ക​ല​ക​ളും എം​ഇ​എ​സി​ന് ഗു​ണ​ക​ര​മ​ല്ല. കാ​ശു​ള്ള​വ​ര്‍​ക്ക് മാ​ത്രം പ​ഠി​ക്കാ​നാ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​യി എം​ഇ​എ​സി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​റി​യ​താ​യി ഇ​വ​ര്‍ ആ​രോ​പി​ച്ചു. എം​ഇ​എ​സ് നവോത്‌ഥാന മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൈ​ക്കാ സ്‌​കൂ​ളി​ല്‍ ന​യ​വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. നി​ല​വി​ലെ ഭ​ര​ണ സ​മി​തി​ക്കെ​തി​രേ നി​ര​വ​ധി അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. എം​ഇ​എ​സ് അം​ഗ​ങ്ങ​ളാ​യ പി.​പി. അ​ബ്ദു​ള്‍ ക​രിം, എം.​എ. റ​ഫീ​ഖ്, പി.​പി. ഇ​സ്മ​യി​ല്‍, സ​ക്കീ​ര്‍ ക​ട്ടു​പ്പാ​റ, ഫ​സു​ല​ല്‍ ഹ​ക്ക് തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.