മണിമല: ലയണ്‍സ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഡിനല്‍ പടിയറ പബ്ലിക് സ്കുളില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എ. തോമസിന്റെ അധ്യക്ഷതയില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടോമി ഇളംതോട്ടം, മാഗി ജോസ്, ഡോ. സി.പി. ജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാലന്‍നായര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡയോണി ബൈജു, ലിതാ ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്നമ്മജോസഫ്, ജോയി മാങ്കുഴി, സ്കൂള്‍ മാനേജര്‍ ബേസില്‍ പടിയറ, പ്രിന്‍സിപ്പല്‍ അന്നാ വര്‍ഗീസ്, ക്യാബിനറ്റ് സെക്രട്ടറി വിന്നി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. മലയാളി മങ്ക മത്സരവും നടന്നു.