കൂട്ടിക്കൽ: കാഞ്ഞിരപ്പള്ളി ഉപജില്ല പ്രവൃത്തിപരിചയ, സാമൂഹ്യശാസ്ത്ര മേളകളിൽ ഓവറോൾ കിരീടവും ഗണിതശാസ്ത്രം, ഐടി എന്നിവയിൽ റണ്ണറപ്പും കരസ്ഥമാക്കി കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ ഉജ്വല വിജയം നേടി. വിജയികളെ സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര, ഹെഡ്മാസ്റ്റർ ജയിംസുകുട്ടി കുര്യൻ എന്നിവർ അനുമോദിച്ചു.