+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ൻ​കു​ന്ന​ത്ത് ഏ​രി​യ​ൽ ബ​ഞ്ചിം​ഗ് കേ​ബി​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്നു

പൊ​ൻ​കു​ന്നം: ദേ​ശീ​യ​പാ​ത 183ൽ ​കു​ന്നും​ഭാ​ഗം മു​ത​ൽ 20ാംമൈ​ൽ വ​രെ​യു​ള്ള ഭാ​ഗം ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള എ​ബി​സി (ഏ​രി​യ​ൽ ബ​ഞ്ചിം​ഗ് കേ​ബി​ൾ) സ്ഥാ​പി​ക്കു​ന്ന കെ​എ​സ്ഇ​ബി പ​ദ്ധ​തി അ​
പൊ​ൻ​കു​ന്ന​ത്ത് ഏ​രി​യ​ൽ ബ​ഞ്ചിം​ഗ്  കേ​ബി​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്നു
പൊ​ൻ​കു​ന്നം: ദേ​ശീ​യ​പാ​ത 183ൽ ​കു​ന്നും​ഭാ​ഗം മു​ത​ൽ 20ാംമൈ​ൽ വ​രെ​യു​ള്ള ഭാ​ഗം ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള എ​ബി​സി (ഏ​രി​യ​ൽ ബ​ഞ്ചിം​ഗ് കേ​ബി​ൾ) സ്ഥാ​പി​ക്കു​ന്ന കെ​എ​സ്ഇ​ബി പ​ദ്ധ​തി അ​ടു​ത്ത​യാ​ഴ്ച പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
നി​ല​വി​ലു​ള്ള 11 കെ​വി ലൈ​നി​നു പ​ക​ര​മാ​ണ് എ​ബി​സി സ്ഥാ​പി​ക്കു​ന്ന​ത്. കേ​ന്ദ്ര പ​ദ്ധ​തി​യാ​യ ദീ​ന​ദ​യാ​ൽ ഉ​പോ​ധ്യാ​യ ഗ്രാ​മീ​ൺ ജ്യോ​തി യോ​ജ​ന​യി​ൽ നി​ന്നും 1.67 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി സ​ബ്സ്റ്റേ​ഷ​ൻ മു​ത​ൽ ടി​ബി റോ​ഡ് വ​ഴി കു​ന്നും​ഭാ​ഗ​ത്തെ​ത്തി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ 20ാംമൈ​ൽ വ​രെ​യു​ള്ള എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് കേ​ബി​ളാ​ക്കു​ന്ന​ത്. പ്ര​ത്യേ​ക പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് അ​വ​യി​ലൂ​ടെ​യാ​ണ് കേ​ബി​ൾ വ​ലി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ലെ ടൗ​ണു​ക​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മു​ണ്ടാ​ക്കാ​തി​രി​ക്കു​ന്ന​തി​നാ​യി തൂ​ണു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് ഉ​യ​ര​കൂ​ടു​ത​ലു​ള്ള തൂ​ണു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ബി​ളി​ൽ നി​ന്നു എം​വി​ടി സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത്.