കൊല്ലം: കായികമേഖലക്കു നൽകുന്നതുപോലെ കലാസാഹിത്യമേഖലയിലും പിഎസ് സി ഇന്റർവ്യൂവിനു ഗ്രേസ് മാർക്ക് നൽകുകയും ജോലിസംവരണം നൽകുകയും ചെയ്യണമെന്ന് നാടക, സിനിമാനടൻ കെ.പി.എ.സി ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
കേരളത്തിലെ കലാസാഹിത്യമേഖലയിലുള്ളവരെ കോർത്തിണക്കി കലാസാഹിത്യമേഖലയുടെയും അതിൽ പ്രവർത്തിക്കുന്നവരുടെയും ഉന്നമനത്തിനായി കൊല്ലം വൈഎംസിഎയിൽ രൂപീകരിച്ച കേരളീയത്തിന്റെ സംസ്ഥാനതല രുപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ പി എ സി ലീലാകൃഷ്ണൻ.
കായിക മേഖലക്കായി സ്പോർട്സ് അക്കാഡമികൾ രൂപീകരിക്കുന്നതുപോലെ കലാസാഹിത്യമേഖലയിലും അക്കാഡമികൾ രൂപീകരിക്കാൻ അധികൃതർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനതലത്തോടൊപ്പം ജില്ലാകമ്മിറ്റിയുടെ രൂപീകരണവും നടത്തപ്പെട്ടു. വരുന്ന ദിവസങ്ങളിൽ മറ്റു ജില്ലകളിലും കമ്മിറ്റി രൂപീകരിക്കുവാനും ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ കലാസാഹിത്യ മേഖലയുടെ ഉന്നമനത്തിനായി യത്നിക്കുവാനും കമ്മിറ്റിയിൽ തീരുമാനമായി. യോഗത്തിൽ കെ എസ് ജയചന്ദ്രൻ, ദേവീ പ്രസാദ് ശേഖർ, ജോർജ് എഫ് സേവ്യർ വലിയവീട്, ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ എന്നിവർ പ്രസംഗിച്ചു.