കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ ഒരുകൂട്ടം കർഷകർ മുണ്ടകൻ നെൽകൃഷിയുമായി രംഗത്ത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് നെൽകൃഷി വികസന സമിതിയിലെ പതിനൊന്ന് കർഷകരാണ് പാടമൊരുക്കി കൃഷിയിറക്കിയത്. കൃഷിഭവന്റെ സഹായത്തോടെയും മേൽനോട്ടത്തിലുമാണ് കരനെൽ കൃഷിയിൽ മികവു തെളിയിച്ച പഞ്ചായത്തിലെ പ്രഗത്ഭരായ കർഷകരുടെ നേതൃത്വത്തിൽ വിളവു കൊയ്യാനുള്ള പരിശ്രമം.
കോയിപറമ്പിലുള്ള ഒരേക്കർ ഭൂമിയിലാണ് 'ഉമ' ഇനത്തിൽപ്പെട്ട വിത്തിറക്കി കൃഷിക്ക് തുടക്കംകുറിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ഫ്രാൻസിസ് കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിത്സൺ കൊച്ചുവീട്ടിൽ, പഞ്ചായത്തംഗം സരീഷ് ഹരിദാസ്, കൃഷി ഓഫീസർ കെ.ഇ. നൗഷാദ്, കൃഷി അസിസ്റ്റന്റ് എം.സി. ബീന, കർഷകരായ ജോസ് അറയ്ക്കൽ, കുമാരൻ പാറക്കൊമ്പത്ത്, ബെന്നി കാഞ്ഞിരത്താംകുന്നേൽ എന്നിവർ പങ്കെടുത്തു.