പേരാമ്പ്ര: ബിജെപി പേരാമ്പ്ര മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ സര്‍ദാര്‍ വല്ലഭ് ഭായിപട്ടേല്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ കൂട്ടയോട്ടം നടത്തി. പേരാമ്പ്ര കല്ലോട് ബസ് സ്റ്റോപ്പിനടുത്ത് നിന്നാരംഭിച്ച കൂട്ട ഓട്ടം ബിജെപി പേരാമ്പ്ര മണ്ഡലം സമിതി പ്രസിഡന്റ് എന്‍. ഹരിദാസ് ഫഫ്ലാഗ് ഓഫ് ചെയ്തു. എ. ബാലചന്ദ്രന്, വി.സി. ബിനീഷ്, കെ. വല്‍സരാജ്, കെ.എം. സുധാകരന്, കെ. കെ. രജീഷ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി. ബിജുകൃഷ്ണന്, തറമ്മല്‍ രാഗേഷ്, കെ.കെ. സുനോജന്‍, കെ.ഇ സേതുമാധവന് തുടങ്ങിയവര്‍ നേതൃത്വം നല്കി.