വടകര: അഴിയൂരിൽ തുടരുന്ന മോഷണത്തിന് അറുതിയില്ല. വീടുകളിലും കടകളിലും കവർച്ച നടക്കുന്നതിനു പുറമെ വാഹനങ്ങളും പശുവിനെയും കിടാവിനെയുമൊക്കെ മോഷ്ടിക്കുകയാണ്.
ഇന്നലെ രാത്രി വീടിനു മുന്നിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ അതേ വീട്ടിലെ നാലു വയസുള്ള പശുവിനെയും കിടാവിനെയും കടത്തിക്കൊണ്ടുപോയി. അഴിയൂർ അഞ്ചാംപീടിക ജുമാ മസ്ജിദിനു സമീപത്തെ കുയ്യാലിൽ പവിത്രന്റെ പശുവും കിടാവുമാണ് മോഷണം പോയത്. പവിത്രന്റെ വീടിന് മുന്നിൽ നിർത്തിയ തയ്യിൽ രാഘവന്റെ ഉടമസ്ഥതയിലുള്ള കെഎൽ 18എഫ് 8274 എയ്സ് ഗുഡ്സ്ഓട്ടോയിലാണ് ഇവയെ കടത്തിക്കൊണ്ടുപോയത്.
മോഷ്ടാക്കൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന പാസഞ്ചർ ഓട്ടോറിക്ഷ വീടിന് സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. തലശേരി സ്വദേശിയുടേതാണ് വാഹനം. മോഷണ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം അഴിയൂർ ചുങ്കത്ത് ടിഎൻ സ്റ്റോർസ് എന്ന സ്ഥാപനത്തിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞാഴ്ച ഒരു വീട്ടിൽ നടന്ന മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്. രണ്ട് മാസത്തിനിടെ പന്ത്രണ്ടോളം സ്ഥലങ്ങളിലാണ് അഴിയൂരിൽ മോഷണം നടന്നത്.
സ്റ്റേഷൻ ജീപ്പ്, ഫ്ലയിംഗ് സ്ക്വാഡ്, ഹൈവേ പോലീസ് തുടങ്ങി മൂന്നിലധികം വാഹനങ്ങൾ നൈറ്റ് വാച്ച് നടത്തുന്നുണ്ടെങ്കിലും തസ്കര സംഘത്തെ പിടിക്കാൻ സാധിക്കുന്നില്ല.