കൂരാച്ചുണ്ട്: സൈബർ ലോകത്തെ കുറ്റകൃത്യങ്ങളെക്കുറിച്ച് കല്ലാനോട് സെന്റ് മേരീസ് എൽപി സ്കൂൾ പിടിഎ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി ശില്പശാല സംഘടിപ്പിച്ചു.
കൂരാച്ചുണ്ട് എസ്ഐ കെ. ഷാജിദ് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. മാത്യു നിരപ്പേൽ അധ്യക്ഷത വഹിച്ചു. സൈബർ ലോകത്തെ ചതിക്കുഴികളും, കാണാപ്പുറങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി കോഴിക്കോട് സൈബർ സെൽ എഎസ്ഐ സത്യൻ കരയാട് ക്ലാസെടുത്തു. പ്രധാനാധ്യാപകൻ ഐ. തോമസ്, എംപിടിഎ ചെയർപേഴ്സൻ രുഗ്മിണി പ്രകാശ്, പിടിഎ പ്രസിഡന്റ് ജോബി കടുകൻമാക്കൽ എന്നിവർ പ്രസംഗിച്ചു.