കോഴിക്കോട്: എംഇഎസ് കോളജിൽ നടന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ഷട്ടിൽ ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ കഴിഞ്ഞ വർഷത്തെ വിജയികളായ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയെ തോൽപ്പിച്ച് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വിജയികളായി. മൂന്ന് ദിവസങ്ങളിലായി നടന്ന ചാന്പ്യൻഷിപ്പിൽ നാലു സോണുകളിൽ നിന്നും വിജയികളായ 12 ടീമുകളാണ് മത്സരിച്ചത്.
വിജയികൾക്ക് മന്പാട് എംഇഎസ് കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. ബാബു കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലേഴ്സ് ട്രോഫി സമ്മാനിച്ചു. വനിതാ വിഭാഗത്തിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ടീം രണ്ടാം സ്ഥാനത്തിനർഹരായി.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിനാണ് വനിതാ വിഭാഗം കിരീടം. ഇതോടൊപ്പം കാലിക്കട്ട് യൂണിവേഴ്സിറഅറിയുടെ പുരുഷ വനിതാ വിഭാഗത്തിലേക്കുള്ള ടീം സെലക് ഷനും നടന്നു.