കോടഞ്ചേരി: കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നു എന്നാരോപിച്ച് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. വില്ലേജ് ഓഫിസിന് മുൻപിൽ രാവിലെ 11നാണ് പ്രതിഷേധ ധർണ്ണ ആരംഭിക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് സണ്ണി കാപ്പാട്ടുമല അറിയിച്ചു.