മുക്കം: മുക്കം വികെഎച്ച്എംഒ വനിതാ കോളജിൽ കാൻസർ ബോധവത്കരണ ക്ലാസും ഹീമോഗ്ലോബിൻ പരിശോധനയും നടത്തി. കോളജ് വിദ്യാർഥിനികളിലെ രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് പരിശോധിച്ച് കോളജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.
മുക്കം എസ്ഐ കെ.പി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. 50 തവണ രക്തദാനം നടത്തി മാതൃകയായ പ്രജീഷ് മുക്കത്തെ ഉപഹാരം നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഇ.റംലത്ത് അധ്യക്ഷത വഹിച്ചു. കോളജ് യൂണിയനും മുക്കം ബ്ലെഡ് ബാങ്ക് സൊസൈറ്റിയും കോഴിക്കോട് മലബാർ ആശുപത്രിയും സഹകരിച്ചാണ് കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഡോ. കെ.വി. ഗംഗാധരനും, ഡോ. പി.എ ലളിതയും ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.