കൂരാച്ചുണ്ട്: പ്രളയത്തിൽ കായണ്ണ പഞ്ചായത്ത് ആറാം വാർഡിൽ തകർന്ന വീടുകൾക്കും കിണറുകൾക്കും മറ്റ് നാശനഷ്ട്ടങ്ങൾക്കും സർക്കാർ സഹായം അനുവദിക്കാത്തതിൽ എരപ്പാൻ തോട് ഏരിയാ കോൺഗ്രസ് കൺവൻഷൻ പ്രതിഷേധിച്ചു. ദുരിതബാധിർക്ക് പക്ഷപാത രഹിതമായി സഹായം വിതരണം ചെയ്യണമെന്നും പ്രളയത്തിൽ ആയിരകണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ച കർഷകൻ ഇടത്തിൽ അബ്ദുള്ള സുലൈമാൻ കുടുംബത്തിന് സർക്കാർ അടിയന്തര സഹായം അനുവദിക്കണമെന്ന് കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ഋഷികേശൻ ഉദ്ഘാടനം ചെയ്തു. ഇ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ്, പഞ്ചായത്തംഗം മേരി എഴുത്താണികുന്നേൽ, രാജൻ മങ്ങര, വി.സി. ഗിരീഷ്, റോയി പ്ലാത്തോട്ടത്തിൽ, ജോസഫ് കെച്ചുവീട്ടിൽ, തോമസ് പുളിയാർ മറ്റത്തിൽ, മനോജ് പേണ്ടാനത്ത്, സന്തോഷ് വാഴക്കാമലയിൽ എന്നിവർ പ്രസംഗിച്ചു.
കളഞ്ഞുകിട്ടിയ സ്വർണ്ണം തിരിച്ചേൽപ്പിച്ച എരപ്പാൻ തോട്ടിലെ ഓട്ടോഡ്രൈവർ മനോജ് പേണ്ടാനത്തിനെ ആദരിച്ചു.