കോഴിക്കോട്: സിഡബ്ല്യൂആർഡിഎമ്മിന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്സ് മോണാസ്റ്ററിയുമായി സഹകരിച്ച് കോഴിക്കോട് സാവിയോ സ്്കൂളിന്റെ സമീപത്ത് സ്ഥാപിച്ച മണ്ണ് ജല സംരക്ഷണ മാർഗങ്ങളുടെ പ്രദർശനത്തോട്ടം ഫാ. ചാക്കോ ഇല്ലിപ്പറന്പിൽ ഉദ്ഘാടനം ചെയ്തു. സിഡബ്ല്യൂആർഡിഎം കാർഷിക ജല പരിപാലന വിഭാഗം മേധാവി ഡോ. കെ. മാധവചന്ദ്രൻ അധ്യക്ഷതവഹിച്ചു.
ശാസ്ത്രജ്ഞരായ ഡോ. ആഷിഷ് ചതുർവേദി , ഡോ. യു. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സാവിയോ സ്കൂളിലെ വിദ്യാർഥികളും പങ്കെടുത്തു.
ശാസ്ത്രജ്ഞരായ ഡോ. ആഷിഷ് ചതുർവേദി , ഡോ. യു. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സാവിയോ സ്കൂളിലെ വിദ്യാർഥികളും പങ്കെടുത്തു.