കോട്ടയം: കെഇ കോളജ് എക്സ്റ്റൻഷൻ വിംഗിന്റെയും എംഎസ്ഡബ്ല്യൂ ഡിപ്പാർട്ട്മെന്റിന്റെയും സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ വയോജന അധിക്ഷേപത്തിനെതിരെ ബോധവത്കരണ ക്ലാസ് നടത്തി. കോളജ് പ്രിൻസിപ്പൽ ആന്റണി തോമസ് ഉദ്ഘാടനം ചെയ്തു വി.ആർ. രവിന്ദ്രൻ, എം.എസ്. ചിത്രാ, സാമൂഹ്യനീതി വകുപ്പ് അംഗങ്ങളായ മോഹൻദാസ്, പ്രമോദ്, ജെസി ജോണ്, എസ്. അതുല്യ എന്നിവർ പ്രസംഗിച്ചു.