തിരുവാതുക്കൽ: ഇന്ദിരാഗാന്ധിയുടെ 84-ാം ചരമവാർഷികത്തിന്റെ ഭാഗമായി തിരുവാതുക്കൽ കവലയിൽ ഐഎൻടിയുസി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ജാൻസി ജേക്കബ് ഉദ്ഘാടനം നടത്തി. ജയ്സൺ ജേക്കബ്, നന്തിയോട് ബഷീർ, സനിൽ കണാകാലിൽ, വി.കെ.സനിൽകുമാർ, മാർട്ടിൻ തോമസ്, ഷാജി ശാന്തസിംഹൻ, എ.കെ.ആനന്ദൻ, അനിയൻ ഫിലിപ്പ്, സുനിൽകുമാർ, ആർ.സന്തോഷ്, ബിനീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കോട്ടയം: കോണ്‍ഗ്രസിലെ ഒരു വിഭാഗം സീനിയർ നേതാക്കളുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. പഴയ ഐ ഗ്രൂപ്പെന്ന് അവകാശപ്പെടുന്ന ജില്ലയിലെ സീനിയർ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ തിരുനക്കരയിൽ അനുസ്മരണസമ്മേളനം നടത്തിയത്. 1978 മുതൽ ഇന്ദിരാഗാന്ധിയോടൊപ്പംനിന്ന പ്രവർത്തകരാണു തങ്ങളെന്നാണ് നേതാക്കൾ അവകാശപ്പെട്ടത്. യോഗം ഗായിക മാതംഗി സത്യമൂർത്തി ഉദ്ഘാടനം ചെയ്തു.
കർഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സണ്ണി കല്ലൂർ അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ സെക്രട്ടറി പി.കെ. ഗോപി മുതിർന്ന പ്രവർത്തകരെ ആദരിച്ചു. കെപിസിസി മുൻ നിർവാഹ സമിതിയംഗം തോമസ് വി. കൊണ്ടോടി, കെഎസ്യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജി തോമസ്, ഓൾ ഇന്ത്യ ബാങ്ക് കോണ്‍ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അനിയൻ മാത്യു, പ്രഫ. മാത്യു ടി. രാജു, ആന്റണി ചങ്ങനാശേരി, ആന്റണി വർഗീസ്, അനിയൻ ഫിലിപ്പ്, കെ.എസ്. അനിൽകുമാർ, വർഗീസ് ചെന്പോല, വി.കെ. രാജൻ, നെടുംകുന്നം മുഹമ്മദ്, കെ.സി. ഷാജി എന്നിവർ പ്രസംഗിച്ചു.
കൂരോപ്പട: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ജനശ്രീ മിഷൻ കൂരോപ്പട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കൂരോപ്പട ബൈപ്പാസിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച സമ്മേളനം ജനശ്രീ ബ്ലോക്ക് ചെയർമാൻ അനിൽ കൂരോപ്പട ഉദ്ഘാടനം ചെയ്തു. ജനശ്രീ മിഷൻ മണ്ഡലം ചെയർമാൻ എം.സി. ജോണിക്കുട്ടി അധ്യക്ഷത വഹിച്ചു. പി. ഗോപകുമാർ വെള്ളമറ്റം, സി.ജി. നാരായണക്കുറുപ്പ്, രാജേന്ദ്രനാഥ് തേരേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
കൊല്ലാട്: ഇന്ദിരാഗാന്ധിയുടെ 34-ാം ചരമ വാർഷികത്തോട് അനുബന്ധിച്ചു കൊല്ലാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
മണ്ഡലം പ്രസിഡന്റ് സിബി ജോണ്‍ കൈതയിൽ അധ്യക്ഷത വഹിച്ചു. ജയൻ ബി. മഠം, തന്പാൻ കുര്യൻ വർഗീസ്, ജോർജുകുട്ടി, തങ്കച്ചൻ ചെറിയമഠം, തങ്കമ്മ മർക്കോസ്, കെ.എസ്. സുശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.