പുതുപ്പള്ളി: ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ മൂന്നിന് ആചരിക്കും. രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തെതുടർന്ന് ഫാ. സഖറിയാ തോമസിന്റെ പ്രധാന കാർമികത്വത്തിൽ മുന്നിന്മേൽ കുർബാന അനുസ്മരണ പ്രഭാഷണം, പ്രദക്ഷിണം, നേർച്ചവിളന്പ്.