കോട്ടയം: കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ദർശന ഫിലിം സൊസൈറ്റി ഇന്നു മുതൽ അഞ്ചു വരെ മലയാള സിനിമയിലെ മാസ്റ്റർ സംവിധായകരുടെ മുഖ്യസിനിമകൾ ഉൾപ്പെടുന്ന ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു.
അടൂർ ഗോപാലകൃഷ്ണൻ (കൊടിയേറ്റം), ഷാജി എൻ. കരുണ്‍ (വാനപ്രസ്ഥം), അരവിന്ദൻ (വാസ്തുഹാര), ഭരതൻ (വൈശാലി), പത്മരാജൻ (പെരുവഴിയന്പലം) എന്നിവയാണു മാസ്റ്റർ ക്രിയേഷൻ സീരീസ് ഒന്നിൽ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
ചലച്ചിത്രോത്സവം സിനിമ സംവിധായകൻ ജയരാജ് ഇന്നു വൈകുന്നേരം 4.30ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് ജയരാജ് സംവിധാനം ചെയ്ത വെളളപ്പൊക്കത്തിൽ എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിക്കും. 5.30ന് സിനിമ കൊടിയേറ്റം. ജയരാജ്, എ. ചന്ദ്രശേഖർ, പി.ആർ. ഹരിലാൽ, ജോയി തോമസ്, ജോഷി മാത്യു എന്നിവർ സംവിധായകരെ പരിചയപ്പെടുത്തും. ദിവസവും 5.30നു പ്രദർശനം ആരംഭിക്കും.