തലയോലപ്പറന്പ്: ലോട്ടറി വില്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു.തലയോലപ്പറന്പ് കോരിക്കൽ പടിഞ്ഞാറെ അറയ്ക്കൽ മോഹനൻ (62) ആണ് മരിച്ചത്.
അംഗവൈകല്യമുള്ള ഇയാൾ ചൊവ്വാഴ്ച രാത്രി 10 മണിയോടെ തലയോലപ്പറന്പ് ടൗണിൽ ഭാഗ്യക്കുറി വിറ്റ ശേഷം മുച്ചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സഹോദരങ്ങൾ - പൊന്നപ്പൻ, ദിനേശൻ, രാജേന്ദ്രൻ, പരേതയായ തങ്കമ്മ. സംസ്കാരം നടത്തി.