+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ൽ രാ​​ജ്യാ​​ന്ത​​ര സെ​​മി​​നാ​​ർ ഇ​​ന്നാ​​രം​​ഭി​​ക്കും

ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ൻ ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജും എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന ദ്വി​​ദി​​ന രാ​​ജ്യാ​​ന്ത​​ര സെ​​
അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ൽ   രാ​​ജ്യാ​​ന്ത​​ര സെ​​മി​​നാ​​ർ  ഇ​​ന്നാ​​രം​​ഭി​​ക്കും
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ൻ ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജും എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന ദ്വി​​ദി​​ന രാ​​ജ്യാ​​ന്ത​​ര സെ​​മി​​നാ​​ർ ഇ​​ന്നും നാ​​ളെ​​യും അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ലെ വി​​ല്യം ഹാ​​ളി​​ൽ ന​​ട​​ക്കും. ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​​നു ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം ജ​​പ്പാ​​നി​​ലെ സോ​​ഫി​​യ യൂ​​ണി​​വേ​​ഴ്സി​​റ്റി ഗ്രാ​​ജ്വേ​റ്റ് സ്കൂ​​ൾ ഓ​​ഫ് ഗ്ലോ​​ബ​​ൽ എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ്റ്റ​​ഡീ​​സി​​ലെ പ്ര​​ഫ.​ കെ​​യി​​കോ ഹി​​രാ​​യോ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

കോ​​ള​​ജ് മാ​​നേ​​ജ​​ർ മോ​​ണ്‍.​​ഫി​​ലി​​പ്സ് വ​​ട​​ക്കേ​​ക്ക​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ ചെ​​റു​​കു​​സു​​മം സി​​എം​​സി, എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സ്കൂ​​ൾ ഓ​​ഫ് ബ​​യോ സ​​യ​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ ഡോ.​​ജ​​യ​​ച​​ന്ദ്ര​​ൻ.​​കെ, കോ​​ട്ട​​യം റ​​ബ​​ർ റി​​സേ​​ർ​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇ​​ന്ത്യ ഡ​​യ​​റ​​ക്ട​​ർ ഡോ.​​ജ​​യിം​​സ് ജേ​​ക്ക​​ബ്, ഐ​​ക്യൂ​​എ​​സി കോ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ.​​റാ​​ണി മ​​രി​​യ തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

ലിം​​ഗ​​സ​​മ​​ത്വ​​വും സു​​സ്ഥി​​ര​​വി​​ക​​സ​​ന​​വും, ലിം​​ഗ വി​​വേ​​ച​​ന​​വും പ​​രി​​സ്ഥി​​തി​​യും, പ​​രി​​സ്ഥി​​തി​​യും സു​​സ്ഥി​​ര​​വി​​ക​​സ​​ന​​വും എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് സെ​​മി​​നാ​​റു​​ക​​ളും പ്ര​​കൃ​​തി​​ദു​​ര​​ന്ത നി​​വാ​​ര​​ണ​​ത്തി​​ൽ വ്യ​​ക്തി​​ക്കും കു​​ടും​​ബ​​ത്തി​​നു​​മു​​ള്ള പ​​ങ്ക്, ചെ​​ടി​​ക​​ൾ ത​​രു​​ന്ന പ​​രി​​സ്ഥി​​തി വി​​ജ്ഞാ​​നം, സു​​സ്ഥി​​ര​​വി​​ക​​സ​​ന ല​​ക്ഷ്യ​​ങ്ങ​​ൾ ത​​ത്ത്വ​​ത്തി​​ൽ നി​​ന്ന് പ്രാ​​യോ​​ഗി​​ക​​ത​​യി​​ലേ​​യ്ക്ക്, വി​​ക​​സ​​ന​​സു​​സ്ഥി​​ര​​ത​​യ്ക്കാ​​യു​​ള്ള പു​​തി​​യ പ​​രി​​സ്ഥി​​തി കാ​​ഴ്ച​​പ്പാ​​ട്, ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​പൂ​​ർ​​ണ്ണ​​വും സു​​സ്ഥി​​ര​​വു​​മാ​​യ സ​​മൂ​​ഹ​​വി​​ക​​സ​​നം, ലൈ​​ഗീ​​ക അ​​സ​​മ​​ത്വ​​വും സു​​സ്ഥി​​ര വി​​ക​​സ​​ന​​വും, സ​​മ​​കാ​​ലി​​ക ലോ​​ക​​ത്തി​​ൽ സം​​സ്കാ​​ര വി​​നി​​മ​​യ​​ത്തി​​ന്േ‍​റ​​യും ലിം​​ഗ തി​​രി​​ച്ച​​റി​​വി​​ന്േ‍​റ​​യും വ്യാ​​പ്തി തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ്ര​​ബ​​ന്ധ​​ങ്ങ​​ളും അ​​വ​​ത​​രി​​പ്പി​​ക്കും.