ചങ്ങനാശേരി: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സിനിമാതാരങ്ങടക്കമുള്ള കലാകാരികൾ പങ്കെടുക്കുന്ന സർഗക്ഷേത്ര-സൂര്യ-ജനപ്രിയ ഡാൻസ് ഫെസ്റ്റ് ചെത്തിപ്പുഴയിലെ ക്രിസ്തുജ്യോതി ഓഡിറ്റോറിയത്തിലെ ബാലഭാസ്കർ നഗറിൽ ഇന്നു മുതൽ പത്തുവരെ തീയതികളിൽ നടക്കും. ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് ദിവ്യ ഉണ്ണി നിർവഹിക്കും. തുടർന്ന് ദിവ്യ ഉണ്ണിയുടെ ഭരതനാട്യം അരങ്ങേറും. രണ്ടുമുതൽ ഡൽഹിയിൽ നിന്നുള്ള ദക്ഷിണ വൈദ്യനാഥന്റെ ഭരതനാട്യം ഉണ്ടായിരിക്കും. മൂന്നിന് കർണാടക സിനിമാ താരമായ പ്രതീക്ഷ കാശിയുടെ കുച്ചിപ്പുടി അരങ്ങേറും. ഒഡീസി നൃത്തരംഗത്ത് പ്രശസ്തയായ മലയാളിയും ബംഗലുരു കേന്ദ്രമാക്കി പ്രവർത്തിക്കുയും ചെയ്യുന്ന അഭയ ലക്ഷ്മിയുടെ നൃത്താവിഷ്കാരം നാലിനും തമിഴ്നാട്ടിൽ നിന്നുള്ള ശ്വേതാപ്രചന്ദിന്റെ ഭരതനാട്യം അഞ്ചിനും നടക്കും.
ദീപാവലിദിനമായ ആറിന് ശ്രീലക്ഷ്മി ഗോവർധന്റെ കുച്ചിപ്പുടി അരങ്ങേറും. ഏഴിന് മലയാള സിനിമാതാരമായ ഉത്തര ഉണ്ണി ഭരതനാട്യവുമായി രംഗത്തെത്തും. എട്ടിന് കഥക് നൃത്തരംഗത്തെ കുലപതിയായ ഡൽഹിയിൽ നിന്നുള്ള ദീപ്തി ഗുപ്ത അവതരിപ്പിക്കുന്ന കലാരൂപം ഡാൻസ് ഫെസ്റ്റിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രമാണ്. തെലുങ്ക് നടി റെഡ്ഡി ലക്ഷ്മിയുടെ കുച്ചിപ്പുടിയാണ് ഒന്പതിലെ പരിപാടി. സമാപന ദിവസമായ പത്തിന് ചെന്നൈയിൽ നിന്നുള്ള ലാവണ്യ ആനന്ദിന്റെ ഭരതനാട്യം നടക്കും. സൂര്യകൃഷ്ണമൂർത്തിയുടെ കലാസംവിധാനത്തിൽ എല്ലാ ദിവസവും 6.30 മുതൽ 8.30 വരെയാണ് പ്രോഗ്രാം.