+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ന​ലൂ​ര്‍ ആ​ര്‍​ഡി​ഒ ഓ​ഫീ​സ് ഇ​ന്ന് പ്ര​വ​ര്‍​ത്ത​നം ആരം​ഭി​ക്കും

കൊല്ലം: പു​ന​ലൂ​ര്‍ കേ​ന്ദ്ര​മാ​ക്കി പു​തി​യ​താ​യി നി​ല​വി​ല്‍ വ​ന്ന റ​വ​ന്യൂ ഡി​വി​ഷ​ന്‍റെ ഓ​ഫീ​സ് കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ഇ​ന്ന് പു​ന​ലൂ​ര്‍ ടി.​ബി ജം​ഗ്ഷ​നി​ലെ പൊ​തു​മ​രാ​മ​ത്ത് സ​മു​ച്ച​യ​ത്തി​
പു​ന​ലൂ​ര്‍ ആ​ര്‍​ഡി​ഒ  ഓ​ഫീ​സ് ഇ​ന്ന്   പ്ര​വ​ര്‍​ത്ത​നം  ആരം​ഭി​ക്കും
കൊല്ലം: പു​ന​ലൂ​ര്‍ കേ​ന്ദ്ര​മാ​ക്കി പു​തി​യ​താ​യി നി​ല​വി​ല്‍ വ​ന്ന റ​വ​ന്യൂ ഡി​വി​ഷ​ന്‍റെ ഓ​ഫീ​സ് കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ഇ​ന്ന് പു​ന​ലൂ​ര്‍ ടി.​ബി ജം​ഗ്ഷ​നി​ലെ പൊ​തു​മ​രാ​മ​ത്ത് സ​മു​ച്ച​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. കൊ​ല്ലം എഡി എം ബി. ​ശ​ശി​കു​മാ​റി​നെ പു​ന​ലൂ​ര്‍ റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍ താ​ലൂ​ക്കു​ക​ളും ഈ ​താ​ലൂ​ക്കു​ക​ളി​ലെ 50 വി​ല്ലേ​ജു​ക​ളും 13 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും പു​തി​യ റ​വ​ന്യൂ ഡി​വി​ഷ​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ല്‍​വ​രും. ഈ ​മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം ആ​ര്‍​ഡി​ഒ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന എ​ല്ലാ ഫ​യ​ലു​ക​ളും ഇ​നി പു​ന​ലൂ​ര്‍ ആ​ര്‍.​ഡി.​ഒ ആ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ആ​ര്‍ഡി.ഒ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ള്‍ ഇ​നി പു​ന​ലൂ​രി​ല്‍ ല​ഭ്യ​മാ​കും.
പൊ​തു​മ​രാ​മ​ത്ത് സ​മു​ച്ച​യ​ത്തിന്‍റെ താ​ഴ​ത്തെ നി​ല​യി​ലും ഒ​ന്നാം നി​ല​യി​ലു​മാ​യാ​ണ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ക.