കൊല്ലം: കേരളപ്പറവി ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ ഇന്ന് രാവിലെ 10ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എം. മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഭരണഭാഷാ വാരാഘോഷത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും വിവിധ സാംസ്കാരിക സംഘടനകളും സംയുക്തമായാണ് വാരാഘോഷത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയാകുന്ന ചടങ്ങില്‍ സബ് കളക്ടര്‍ ഡോ. എസ്. ചിത്ര ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മലയാള കഥാപ്രസംഗ രംഗത്ത് ആറു പതിറ്റാണ്ടു പിന്നിടുന്ന കാഥികന് വി. ഹര്‍ഷകുമാര്‍, മലയാള ഭാഷാധ്യാപികയും ഗ്രന്ഥകര്‍ത്താവുമായ പ്രഫ. പൊന്നറ സരസ്വതി എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അജോയ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജി. രാജു എന്നിവർ പ്രസംഗിക്കും.