+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​​താ​​ക ദി​​നം ആ​​ച​​രി​​ച്ചു

വൈ​​ക്കം: നാ​​യ​​ർ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ 104ാമ​​ത് പ​​താ​​ക ദി​​നം താ​​ലൂ​​ക്ക് എ​​ൻ​​എ​​സ്എ​​സ് യൂ​​ണി​​യ​​ന്‍റെ​​യും 97 ക​​ര​​യോ​​ഗ​​ങ്ങ​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ച​​രി​​ച്
പ​​താ​​ക ദി​​നം  ആ​​ച​​രി​​ച്ചു
വൈ​​ക്കം: നാ​​യ​​ർ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ 104-ാമ​​ത് പ​​താ​​ക ദി​​നം താ​​ലൂ​​ക്ക് എ​​ൻ​​എ​​സ്എ​​സ് യൂ​​ണി​​യ​​ന്‍റെ​​യും 97 ക​​ര​​യോ​​ഗ​​ങ്ങ​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ച​​രി​​ച്ചു. താ​​ലൂ​​ക്ക് ആ​​സ്ഥാ​​ന​​ത്ത് മ​​ന്ന​​ത്ത് ആ​​ചാ​​ര്യ​​ന്‍റെ ചി​​ത്രം വ​​ച്ച് ദീ​​പം തെ​​ളി​​യി​​ച്ചു പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി​​യ​​ശേ​​ഷം യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​സി.​​ആ​​ർ. വി​​നോ​​ദ് കു​​മാ​​ർ പ​​താ​​ക ഉ​​യ​​ർ​​ത്തി.

തു​​ട​​ർ​​ന്നു പ്ര​​തി​​ജ്ഞ പു​​തു​​ക്കി. വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് എ​​സ്. മ​​ധു, യൂ​​ണി​​യ​​ൻ സെ​​ക്ര​​ട്ട​​റി കെ.​​വി. വേ​​ണു​​ഗോ​​പാ​​ൽ, പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​ജി. ബാ​​ല​​ച​​ന്ദ്ര​​ൻ, എം.​​എ​​സ്.​​എ​​സ്.​​എ​​സ്. പ്ര​​സി​​ഡ​​ന്‍റ് എം. ​​ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. താ​​ലൂ​​ക്കി​​ലെ 97 ക​​ര​​യോ​​ഗ​​ങ്ങ​​ളി​​ലും പ​​താ​​ക​​ദി​​നം ആ​​ച​​രി​​ച്ചു. മ​​ന്ന​​ത്തു പ​​ത്മ​​നാ​​ഭ​​ന്‍റെ ചി​​ത്രം അ​​ല​​ങ്ക​​രി​​ച്ചു വ​​ച്ച് പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി. ഓ​​രോ ക​​ര​​യോ​​ഗ​​ങ്ങ​​ളി​​ലും ക​​ര​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ പ​​താ​​ക ഉ​​യ​​ർ​​ത്തി പ്ര​​തി​​ജ്ഞ എ​​ടു​​ത്തു.