കൊല്ലം: ക്വയിലോണ്‍ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോൾപിംഗ് ഇന്ത്യ ദിനാചരണം കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിയുടെ അധ്യക്ഷതയിൽ നടത്തി.
എൻ.കെ.പ്രേമചന്ദ്രൻ എംപി യോഗം ഉദ്ഘാടനം ചെയ്തു. കോൾപിംഗ് ഇൻഡ്യ നാഷണൽ ഡയറക്ടർ ഫാ.ആന്റണിരാജ് മുഖ്യപ്രഭാഷണം നടത്തി. ക്യുഎസ്എസ്എസ് ഡയറക്ടർ ഫാ.അൽഫോണ്‍സ്.എസ്, രൂപതാ പ്രൊക്യുറേറ്റർ ഫാ.കെ.ബി.സെഫറിൻ എന്നിവർ പ്രസംഗിച്ചു.
അസി.ഡയറക്ടർ ഫാ.ജോ ആന്റണി അലക്സ് റിപ്പോർട്ട് അവതരിപ്പിച്ചു. കോൾപിംഗ് ഇന്ത്യ കേരള റീജിയർ കോർഡിനേറ്റർ അഗസ്റ്റിൻ ചടങ്ങിൽ സംബന്ധിച്ചു. മാവേലിക്കര മുതൽ കൊല്ലം വരെയുളള 300 ലധികം കോൾപിംഗ് അംഗങ്ങൾ യോഗത്തിലും റാലിയിലും പങ്കെടുത്തു.
25 വർഷമായി മികച്ച പ്രവർത്തനം കാഴ്ച വെച്ച കോൾപിംഗ് ഗ്രൂപ്പുകളെ മൊമന്റോ നൽകി ആദരിച്ചു. കഴിഞ്ഞ 25 വർഷമായ നിസ്തുല സേവനം കാഴ്ചവെച്ച മൂന്നു വ്യക്തികളെ പൊന്നാട നൽകി ആദരിച്ചു. 10, 12 എന്നീ ക്ലാസുകളിൽ മികച്ച വീജയം നേടിയ കോൾപിംഗ് അംഗങ്ങളുടെമക്കൾ സ്കോളർഷിപ്പ് നൽകി.