കൊല്ലം:മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനം ദേശീയ പുനരര്‍പ്പണ ദിനമായി ജില്ലയില്‍ ആചരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തേവള്ളി ബോയ്സ് ഹൈസ്കൂളില്‍ നടന്ന സെമിനാര്‍ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് കെ. വരദരാജന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയെ ഒരു ലോക ശക്തിയായി ഉയര്‍ത്തുന്നതില്‍ ഇന്ദിരാഗാന്ധി വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. വിഭാഗീയമായ ചിന്താഗതികളെ മറികടക്കുന്നതിന് യുവതലമുറ മഹത്വ്യക്തിത്വത്തങ്ങളെ മാതൃകയാക്കണമെന്ന് വരദരാജന് നിര്‍ദേശിച്ചു.
അസിസ്റ്റന്റ് കളക്ടര്‍ എസ്. ഇലക്കിയ അധ്യക്ഷയായി. ഗാന്ധിയന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ജി.ആര്. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എസ്.കെ.മുംതാസ്ഭായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, പി.ആര്.ഡി അസിസ്റ്റന്റ് എഡിറ്റര്‍ ജസ്റ്റിന് ജോസഫ് എന്നിവർ പ്രസംഗിച്ചു.