കൊല്ലം: ഭരണ ഘടന വിഭാവനം ചെയ്യുന്ന പരിരക്ഷകൾ അട്ടിമറിക്കുകയും സംവരണം പറയാത്ത മേഖലകളിൽ നിന്നും തുടച്ചുനീക്കുന്ന നടപടിക്കെതിരേയും പട്ടികജാതി-വർഗ സംയുക്ത സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ ചിന്നക്കടയിൽ തുല്യനീതി സംഗമം നടത്തും.
സംയുക്ത സമിതി സംസ്ഥാന ഉപാധ്യക്ഷൻ മുളവന തന്പി ഉദ്ഘാടനം ചെയ്യും. സംവരണ അട്ടിമറി ശ്രമങ്ങൾ അവസാനിപ്പിക്കുക, ദേവസ്വം ബോർഡ് നിയമനങ്ങളിൽ പട്ടിക വിഭാഗ സംവരണം നടപ്പിലാക്കി അവിടുത്തെ നിയമനങ്ങൾക്ക് മുൻകാല പ്രാബല്യം നൽകുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ സംവരണ അട്ടിമറി തിരുത്തുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സംയുക്ത സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ, ജില്ലാ പ്രസിഡന്റ് ഒ.കുഞ്ഞുപിള്ള, സെക്രട്ടറി ഉഷാലയം ശിവരാജൻ, കെഎസ്എസ്എസ് സംസ്ഥാന പ്രസിഡന്റ് എൻ.രാഘവൻ, ബിവിഎസ് ജില്ലാ പ്രസിഡന്റ് സി.കെ.രവീന്ദ്രൻ, കെപിഎംഎസ് ജില്ലാ പ്രസിഡന്റ് തട്ടാശേരി രാജൻ, കൈതക്കോട് ശശിധരൻ എന്നിവർ സംബന്ധിക്കും.