ഒറ്റപ്പാലം: വള്ളുവനാട് രക്തദാനസമിതിയുടെ 2017-18 വർഷത്തെ വള്ളുവനാട് പുരസ്കാരം ഡോ. വി.നാരായണന് സമ്മാനിച്ചു. വിജിലൻസ് സൂപ്രണ്ട് ഓഫ് പോലീസ് കെ.പി.വിജയകുമാർ പുരസ്കാരം നല്കി. മുൻ എംഎൽഎ എം.ഹംസ ഉദ്ഘാടനം ചെയ്തു. വള്ളുവനാട് രക്തദാനസമിതി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ടി.പി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മായ രവിപ്രകാശ് സ്വാഗതം പറഞ്ഞു. വി.പി.രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ആർ.കെ.നന്പ്യാർ, രമാദേവി, പ്രദീപ് കുമാർ, കെപി.എം.കൃഷ്ണൻകുട്ടി, കെ.പി.രാമകൃഷ്ണൻ, രതീഷ്, കൃഷ്ണപ്രസാദ് വാര്യർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല മധു വാര്യർ, ഒറ്റപ്പാലം ഐ കെയർ ഹോസ്പിറ്റലിലെ പ്രകാശ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.