പാലക്കാട് : പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മലന്പുഴ നിയോജക മണ്ഡലത്തിൽ നടപ്പാക്കേണ്ട മുഴുവൻ നിർമാണപദ്ധതികളുടെയും വിശദമായ റിപ്പോർട്ട് തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സർക്കാരിനു സമർപ്പിച്ചു. ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനും മലന്പുഴ എം.എൽ.എയുമായ വി.എസ്.അച്യുതാനന്ദന്റെ നിർദേശപ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയത്. എം.എൽ.എയുടെ പ്രതിനിധി അനിൽകുമാർ, നബാർഡ് എ.ജി.എം. രമേഷ് വേണുഗോപാൽ, മലന്പുഴ എ .ഡി.എ. ലക്ഷ്മി, എം.ജി.എൻ.ആർ.ഇ.ജി.എസ്. ഉദ്യോഗസ്ഥ ലതിക സംസാരിച്ചു.