പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറിയും ഒ.വി.വിജയൻ സ്മാരകസമിതിയും ചേർന്നു ശബരിമല സുപ്രീംകോടതി വിധിയുടെ നാനാർഥങ്ങൾ എന്ന വിഷയത്തിൽ ഇന്നു വൈകുന്നേരം നാലിന് ജില്ലാ പബ്ലിക് ലൈബ്രറിയിൽ പ്രതിമാസ സംവാദം നടത്തും. ഒ.വി.വിജയൻ സ്മാരകസമിതി ചെയർമാൻ ടി.കെ.നാരായണദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ബി.രാജേഷ് എംപി ഉദ്ഘാടനം നിർവഹിക്കും.