+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​നി​ൽ പ​ട​ക്കം​കൊ​ണ്ടു പോ​കു​ന്ന​തു ക​ണ്ടെ​ത്താ​ൻ ടീ​മി​നെ നി​യോ​ഗി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: ട്രെ​യി​നു​ക​ളി​ൽ പ​ട​ക്കം​കൊ​ണ്ടു ത​ട​യു​ന്ന​തി​നും ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​മാ​യി റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ടീ​മി​നെ നി​യോ​ഗി​ച്ചു. ദീ​പാ​വ​ലി ആ​ഘോ​
ട്രെ​യി​നി​ൽ പ​ട​ക്കം​കൊ​ണ്ടു പോ​കു​ന്ന​തു  ക​ണ്ടെ​ത്താ​ൻ ടീ​മി​നെ നി​യോ​ഗി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: ട്രെ​യി​നു​ക​ളി​ൽ പ​ട​ക്കം​കൊ​ണ്ടു ത​ട​യു​ന്ന​തി​നും ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​മാ​യി റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ടീ​മി​നെ നി​യോ​ഗി​ച്ചു. ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​ൻ സ്വ​ന്തം​ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ട്രെ​യി​നു​ക​ളി​ൽ പോ​കു​ന്ന​വ​ർ മ​ധു​രം, വ​സ്ത്രം എ​ന്നി​വ​യ്ക്കൊ​പ്പം പ​ട​ക്ക​ങ്ങ​ളും കൊ​ണ്ടു​പോ​കാ​റു​ണ്ട്.

എ​ന്നാ​ലി​ത് വ​ൻ​അ​പ​ക​ട​ങ്ങ​ൾ വ​ഴി​വ​യ്ക്കു​മെ​ന്ന​തി​നാ​ൽ പ​ട​ക്കം​ട്രെ​യി​നി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് നാ​ട്ടി​ലേ​ക്കു പോ​കു​ന്ന​വ​രു​ടെ കൈ​വ​ശം പ​ട​ക്ക​മു​ണ്ടോ​യെ​ന്ന് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നാ​യി റെ​യി​ൽ​വേ പോ​ലീ​സ്, റെ​യി​ൽ​വേ സു​ര​ക്ഷാ​സേ​ന എ​ന്നി​വ​ര​ട​ങ്ങി​യ സ്പെ​ഷ​ൽ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. ഇ​വ​ർ ട്രെ​യി​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പ​ട​ക്കം കൈ​വ​ശം വ​ച്ചി​ട്ടു​ള്ള​വ​രെ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കും. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രെ​യി​നു​ക​ളി​ൽ പ​ട​ക്കം​കൊ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രാ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.