പാലാ: കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ 2017ലെ മികച്ച യുവശാസ്ത്രജ്ഞനുള്ള -യംഗ് സയന്റിസ്റ്റ് അവാർഡിന് കോട്ടയം ജില്ലയിലെ കാഞ്ഞിരമറ്റം സ്വദേശി കളരിക്കൽ ജോയൽ ജോസ് അർഹനായി. ബോംബയിലെ ഭാഭാ അറ്റോമിക് എനർജി റിസർച്ച് സെന്ററിൽ ഇന്നലെ നടന്ന സമ്മേളനത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി മുൻ ഡയറക്ടർ ഡോ.അനിൽ കാട്കോക്കർ അവാർഡ് സമ്മാനിച്ചു.
ചെന്നൈ ഇന്ദിരാഗാന്ധി അറ്റോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റോബോട്ട് ടെക്നോളജി വിഭാഗത്തിൽ ഗവേഷകനാണ് ജോയൽ ജോസ്. റിട്ട. അധ്യാപകരായ കാഞ്ഞിരമറ്റം കളരിക്കൽ ജോസ് തോമസ്(സണ്ണി)-എൽസമ്മ ജേക്കബ് ദന്പതികളുടെ മകനാണ്. ഭാര്യ നീതു തൃശൂർ ചിറമേൽ കുടുംബാംഗം. ജോഷ്വ, ഫ്രാൻസിസ് എന്നിവർ മക്കളാണ്.