കൊല്ലപ്പള്ളി: കൊല്ലപ്പള്ളി ഫാർമേഴ്സ് ക്ലബ് നബാർഡിന്റെ പിന്തുണയോടെ ആരംഭിക്കുന്ന ഗ്രാമീണ കർഷക വിപണിയുടെ ഉദ്ഘാടനം ഇന്ന് നാലിന് കൊല്ലപ്പള്ളി കർഷകനഗറിൽ നടക്കും. നബാർഡ് കോട്ടയം ജില്ലാ ഡെവലപ്മെന്റ് മാനേജർ കെ.ബി. ദിവ്യ കർഷക വിപണിയുടെ ഉദ്ഘാടനം നിർവഹിക്കും.
നാട്ടുചന്തയുടെ ഉദ്ഘാടനം കടനാട് ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ട്രീസമ്മ തോമസും നിർവഹിക്കും. കടനാട് ബാങ്ക് പ്രസിഡന്റ് ജെയ്സണ് പുത്തൻകണ്ടം മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് ഒന്നു മുതൽ മൂന്നു വരെ നടത്തുന്ന ചെറുതേനീച്ച വളർത്തൽ സെമിനാർ കടനാട് കൃഷി ഓഫീസർ പി.എം. അജ്മൽ ഉദ്ഘാടനം ചെയ്യും.
സിബി അഗസ്റ്റിൻ ക്ലാസെടുക്കും. തുടർന്ന് നടക്കുന്ന സാന്പത്തികസാക്ഷരത സെമിനാർ അനുമോൾ നയിക്കും. നീലൂർ സഹകരണബാങ്ക് പ്രസിഡന്റ് മത്തച്ചൻ ഉറുന്പുകാട്ട്, മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ബാബു കുറ്റിയാത്ത്, കുര്യാക്കോസ് ജോസഫ്, ബേബി ഉറുന്പുകാട്ട്, ടോം കോഴിക്കോട്ട്, ഷാജൻ പുറപ്പുഴ, ബിജു കൊല്ലപ്പള്ളിയിൽ, ബെന്നി ചൂരനാട്ട്, കൊല്ലപ്പള്ളി ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട്, റോക്കി ഒറ്റപ്ലാക്കൽ, ഓമന കല്ലുറുന്പിൽ, മാത്യു പൂതക്കുഴിയിൽ, ജോണി ഒറ്റപ്ലാക്കൽ എന്നിവർ പ്രസംഗിക്കും.