പാലാ: കിഴതടിയൂർ സഹകരണബങ്കിന്റെ ആഭിമുഖ്യത്തിലുളള നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചിട്ട് 20 വർഷം പിന്നിട്ടു. ഇന്നു രാവിലെ 9.15 ന് നടക്കുന്ന വാർഷികാഘോഷപരിപാടികൾ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ബിനോയികുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോർജ് സി. കാപ്പൻ അധ്യക്ഷത വഹിക്കും.
ഡോ. ജോസ് കുരുവിള, ഡോ. ജോർജ് എഫ് മൂലയിൽ തുടങ്ങിയവർ പങ്കെടുക്കും. സഹകരണ മേഖലയിൽ സംസ്ഥാനത്ത് ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറുകളുടെ ഭാഗമായി കോട്ടയം ജില്ലയിലെ ആദ്യ നീതി മെഡിക്കൽ സ്റ്റോർ കിഴതടിയൂർ ബാങ്കിന്റേതാണ്. ഇരുപത് വർഷത്തിനുള്ളിൽ 11.5 കോടി രൂപയുടെ ഇളവുകളാണ് ബാങ്ക് ജനങ്ങൾക്ക് നൽകിയത്. 15 ശതമാനം മുതൽ 70 ശതമാനം വരെ വിലക്കുറവിലാണ് ബാങ്ക് അലോപ്പതി, ആയുർവേദ, വെറ്ററിനറി മരുന്നുകൾ വിറ്റുവരുന്നത്. ഇരുപതാം വാർഷികം പ്രമാണിച്ച് ഇൻസുലിന് 20 ശതമാനം ഡിസ്കൗണ്ട് അനുവദിച്ചിട്ടുണ്ട്.