+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ള ദി​നാ​ച​ര​ണ​വും മ​ല​യാ​ള അ​ധ്യാ​പ​ക സം​ഗ​മ​വും

മ​ര​ങ്ങാ​ട്ടു​പി​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന മ​ല​യാ​ള ഭാ​ഷാ ദി​നാ​ച​ര​ണം മ​ര​ങ്ങാ​ട്ടു​പി​ള്ളി
മ​ല​യാ​ള ദി​നാ​ച​ര​ണ​വും  മ​ല​യാ​ള അ​ധ്യാ​പ​ക സം​ഗ​മ​വും
മ​ര​ങ്ങാ​ട്ടു​പി​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന മ​ല​യാ​ള ഭാ​ഷാ ദി​നാ​ച​ര​ണം മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന്‍റെ​യും സ്കൂ​ൾ പി​ടി​എ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​വം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ ഹാ​ളി​ൽ ന​ട​ത്തും. അ​ന്നേ ദി​വ​സം മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൽ​പി മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള സ്കൂ​ളു​ക​ളി​ലെ മ​ല​യാ​ള അ​ധ്യാ​പ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് മ​ല​യാ​ള അ​ധ്യാ​പ​ക സം​ഗ​മ​വും ന​ട​ത്തും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സ​മ്മ സാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ​ല ദി​വാ​ക​ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് കെ.​കെ, വാ​ർ​ഡ് മെം​ബ​ർ മാ​ർ​ട്ടി​ൻ അ​ഗ​സ്റ്റി​ൻ, ഹെ​ഡ്മി​സ്ട്ര​സ് ആ​നി​യ​മ്മ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി കൊ​ല്ലി​ത്ത​ടം, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ സാ​ലി ജേ​ക്ക​ബ്, ജോ​ബി ടി.​യു, ഷി​നു പി ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.