പാലാ: കർഷകത്തൊഴിലാളി യൂണിയൻ (എഐടിയുസി )പാലാ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളി സംഗമം നടത്തി. പി.കെ. സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം ബികെഎംയു ജില്ലാ സെക്രട്ടറി ജോണ് വി. ജോസഫ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അംശദായം ക്ഷേമനിധി ബോർഡിൽ അടയ്ക്കാതിരിക്കുകയും സ്വന്തം രസീത് അടിച്ചു അനധികൃതമായി പണപ്പിരിവ് നടത്തുകയും ചെയ്ത പി.കെ. കുഞ്ഞുമോനെ പുറത്താക്കിയ നടപടി യോഗം അംഗീകരിച്ചു.
ഇദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി സണ്ണി ഡേവിഡ്, തോമസ് വി.ടി., ടി.ബി. ബിജു, കെ.ബി. അജേഷ്, പി.എൻ. പ്രമോദ്, കെ.ബി. അജേഷ്, പി.കെ. സോജി, സുധാകരൻ, ആൻസി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.