രാമപുരം: വൈദ്യുതി തടസത്തിന് ശാശ്വത പരിഹാരം കാണാൻ വിഭാവനം ചെയ്ത വൈദ്യുതി കേബിൾ പദ്ധതി രാമപുരത്ത് ഇന്ന് കമ്മീഷൻ ചെയ്യും. ദീനദയാൽ ഉപാധ്യായ ഗ്രാമീണ ജ്യോതി യോജനയിൽപ്പെടുത്തി കേന്ദ്ര സർക്കാരിൽ നിന്ന് അനുവദിച്ച രണ്ടു കോടി രൂപ മുടക്കി രാമപുരം പഞ്ചായത്തിൽ 11 കിലോമീറ്റർ ദൂരം ഇലക്ട്രിക് കേബിളുകൾ വലിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതോടെ രാമപുരത്തെയും പരിസര പ്രദേശങ്ങളിലെയും വൈദ്യുതി തടസത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
വൈദ്യുതി തകരാർ നിത്യസംഭവമായതോടെ ജനങ്ങൾ വലിയ ദുരിതത്തിലായിരുന്നു. വ്യവസായികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ നഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരുന്നത്. വൈദ്യുതി തടസം പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇന്ന് പദ്ധതി കമ്മീഷൻ ചെയ്യുന്നതിലൂടെ യാഥാർഥ്യമാകുന്നത്. രാമപുരം ടൗണ്‍ മുതൽ പിഴക് വരെയും, കുറിഞ്ഞി റൂട്ടിൽ നെല്ലിയാനിക്കുന്ന് വരെയും, കൂത്താട്ടുകുളം റൂട്ടിൽ പള്ളിയാന്പുറം വരെയുമാണ് ഇപ്പോൾ കേബിൾ വലിച്ചിരിക്കുന്നത്.
രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളിക്കും നാലന്പലങ്ങളിൽപെട്ട രാമപുരം ശ്രീരാമസ്വാമി ക്ഷേത്രവും ഉൾപ്പെടുന്ന പ്രദേശങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതിന്റെ കീഴിൽ 30 ട്രാൻസ്ഫോർമറുകൾ പ്രവർത്തിപ്പിക്കും. രണ്ട് ആഴ്ചകൊണ്ട് ഘട്ടം ഘട്ടമായിട്ടാണ് മുഴുവൻ ട്രാൻസ്ഫോർമറുകളും ചാർജ് ചെയ്യുന്നത്. പദ്ധതി കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചവരെ രാമപുരം സബ് സ്റ്റേഷന്റെ കീഴിൽ വൈദ്യുതി മുടക്കമായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.